ന്യൂയോർക്ക്: ചാർളി കിർക്ക് കൊലപാതകത്തിലെ പ്രതി ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, നിയമ സംവിധാനത്തെ തടസ്സപ്പെടുത്തൽ അടക്കം ഏഴ് കുറ്റങ്ങൾ ആണ് 22കാരനായ ടൈലർ റോബിൻസണിനെതിരെ ചുമത്തിയിട്ടുള്ളത്. ടൈലറിന് വധശിക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. പ്രതിയെ വിദൂര സംവിധാനം വഴി വെർച്വലായാണ് യൂട്ടാ കോടതിക്ക് മുന്നിൽ ഹാജരാക്കി.
ചാർളി കിർക്കിന്റെ വിദ്വേഷ പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ ടെക്സ്റ്റ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ടൈലർ റോബിൻസണിനെതിരായ കുറ്റങ്ങൾ ചുമത്തിയത്. ഈ -ടെ ടൈലർ റോബിൻസണിന് അഭിഭാഷകരെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കൗണ്ടി അറ്റോണി വിശദമാക്കിയത്.

