ന്യൂയോർക്ക്: അമേരിക്കയെ നടുക്കിയ കൊലപാതകമായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ചാര്‍ലി കിര്‍ക്കിന്‍റേത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത അനുയായിയി കൂടിയായ മാധ്യമ പ്രവര്‍ത്തകൻ യൂട്ടാ വാലി സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംവദിക്കവെയായിരുന്നു നടുക്കുന്ന കൊലപാതകം. ഏറ്റവും പ്രിയപ്പെട്ട അനുയായി വെടിയേറ്റ് മരിച്ചതിന് പിന്നാലെ ട്രംപ് അദ്ദേഹത്തോടുള്ള ആദരസൂചകമായി വമ്പൻ പ്രഖ്യാപനവുമായി രംഗത്തെത്തി. ചാർളി കെർക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റും ടേണിംഗ് പോയിന്റ് യു എസ് എ സ്ഥാപകനുമായ ചാർളി കെർക്ക് യൂട്ടാ വാലി സർവകലാശാലയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളോട് സംവദിക്കവെ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രസിഡന്‍റ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

