Friday, December 5, 2025
HomeGulfഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധം കടുപ്പിച്ച് ഖത്തര്‍ അമീര്‍

ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധം കടുപ്പിച്ച് ഖത്തര്‍ അമീര്‍

ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളില്‍ പ്രതിഷേധം കടുപ്പിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരമൊരു നടപടിയില്‍ തങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ഗാസയിലുള്ള ബന്ദികളുടെ കാര്യത്തില്‍ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

”ഗാസയില്‍ ശേഷിക്കുന്ന തടവുകാരുടെ കാര്യത്തില്‍ പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു” ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments