Friday, December 5, 2025
HomeNewsഒരു വർഷത്തിനിടെ ഫ്രാൻസിൽ രണ്ടാമത്തെ പ്രധാനമന്ത്രിയും പുറത്ത്: പ്രസിഡന്റി നെതിരെയും രാജിക്ക് സമ്മർദ്ദം

ഒരു വർഷത്തിനിടെ ഫ്രാൻസിൽ രണ്ടാമത്തെ പ്രധാനമന്ത്രിയും പുറത്ത്: പ്രസിഡന്റി നെതിരെയും രാജിക്ക് സമ്മർദ്ദം

പാരീസ്: ഫ്രാൻസിൽ പ്രധാനമന്ത്രിയെ പുറത്താക്കി എംപിമാർ. ഒരു വർഷത്തിനിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാൻസ്വ ബെയ്റോ. ബജറ്റിൽ വെട്ടിച്ചുരുക്കൽ നിർദ്ദേശിച്ചതാണ് ഫ്രാൻസ്വ ബെയ്റോയ്ക്ക് തിരിച്ചടിയായത്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ രാജിക്കായും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

ദേശീയ അസംബ്ലിയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാൻസ് നേരിടുന്നത്. 194 വോട്ടുകൾക്ക് 364 വോട്ടുകൾ എന്ന നിലയിലാണ് ഫ്രാൻസ്വ ബെയ്റോ പരാജയപ്പെട്ടത്.

രണ്ട് ദേശീയ അവധിദിനങ്ങൾ റദ്ദാക്കുക. പെൻഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാൻസ്വ ബെയ്റോ ബജറ്റിൽ നടപ്പിലാക്കിയത്. 44 ബില്യൺ യൂറോ സംരക്ഷിക്കാനുള്ള ലക്ഷ്യമിട്ടായിരുന്നു ഇവയെങ്കിലും രാഷ്ട്രീയ എതിരാളികൾ ഇത് പ്രധാനമന്ത്രിക്കെതിരായ ആയുധമാക്കുകയായിരുന്നു. ഇടത് പക്ഷവും തീവ്രവലത് പക്ഷവും ഒരു പോലെ പ്രധാനമന്ത്രിയെ എതിർത്തതോടെയാണ് വിശ്വാസ വോട്ടിൽ ഫ്രാൻസ്വ ബെയ്റോ പരാജയപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments