വാഷിങ്ടൻ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌നിലുണ്ടാകുന്ന മരണങ്ങൾ കുറയ്‌ക്കാൻ ചില നടപടികൾ ആലോചിക്കുകയാണ്. യുഎസിനെതിരായി റഷ്യ – ചൈന അച്ചുതണ്ട് രൂപപ്പെടുന്നതിൽ ആശങ്കയില്ലെന്നും ട്രംപ് വ്യക്തമാക്കി.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ ഡോണൾഡ് ട്രംപ് തള്ളി. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവയെല്ലാം വ്യാജമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ജോലി തിരക്കുകളും മാധ്യമങ്ങൾക്ക് അഭിമുഖവും വിര്‍ജീനിയ ഗോൾഫ് ക്ലബ് സന്ദർശനവും മറ്റുമായി തിരക്കിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

