Friday, December 5, 2025
HomeIndiaഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂർ

ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂർ

ദില്ലി: ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ ഒരു നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സമ്മർദ്ദങ്ങൾ മറികടക്കാൻ ചൈനയുമായുള്ള ഭിന്നതകൾ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. ഒരേ സമയം രണ്ട് വൻ ശക്തികളായ അമേരിക്കയെയും ചൈനയെയും പിണക്കി നിർത്തുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെയും തരൂർ സ്വാഗതം ചെയ്തു. ചൈനയുമായി അടുക്കുന്നതിനെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള നല്ല ബന്ധം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.   

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments