Friday, December 5, 2025
HomeAmericaയുഎസ് സിൻസിനാറ്റിയിലെ മൗണ്ട് വാഷിംഗ്ടണിൽ വെടിവെയ്പ്പ്: രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു

യുഎസ് സിൻസിനാറ്റിയിലെ മൗണ്ട് വാഷിംഗ്ടണിൽ വെടിവെയ്പ്പ്: രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു

സിൻസിനാറ്റി: സിൻസിനാറ്റിയിലെ മൗണ്ട് വാഷിംഗ്ടൺ പ്രദേശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സിൻസിനാറ്റി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 1:30-ഓടെയാണ് ബീക്കൺ സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്ന് സിൻസിനാറ്റി പോലീസ് ഡിപ്പാർട്ട്മെൻ്റ് (CPD) അറിയിച്ചു.

സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വെടിവെപ്പ് നേരിൽ കണ്ടു.“ഞങ്ങളുടെ ഉദ്യോഗസ്ഥർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയപ്പോൾ നാല് പേർക്ക് വെടിയേറ്റതായി കണ്ടു,” സിൻസിനാറ്റി പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ലെഫ്റ്റനൻ്റ് ജോനാഥൻ കണിംഗ്ഹാം പറഞ്ഞു. നാല് പേരിൽ, വെടിവെച്ചയാൾ സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വെടിവെച്ചയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ സമൂഹത്തിന് ഇനി ഭീഷണിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയും ഗുരുതരമായി പരിക്കേറ്റ ഒരാളും യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണ്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നതിനാൽ ബീക്കൺ സ്ട്രീറ്റ് അടച്ചിട്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments