Friday, December 5, 2025
HomeNewsബിഹാർ വോട്ടർ പട്ടികയിൽ പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി

ബിഹാർ വോട്ടർ പട്ടികയിൽ പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി

ബിഹാർ : ബിഹാർ വോട്ടർ പട്ടികയിൽ പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി. ബിഹാർ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നെന്നും ബിഹാറിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി സാമൂഹികമാധ്യമമായ എക്‌സിലൂടെ കോണ്‍ഗ്രസും ആരോപിച്ചു.

കോണ്‍ഗ്രസിന്റെ എക്‌സിലെ കുറിപ്പ് പങ്കുവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജാലവിദ്യ കാണൂ. ഒരു ഗ്രാമത്തെ മുഴുവന്‍ ഒരു കെട്ടിടത്തിനുള്ളിലാക്കിയിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എക്‌സില്‍ കുറിച്ചു.

നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവന്‍ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു .സംഭവത്തിൽ വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വീട്ടുനമ്പറുകള്‍ ഒഴിവാക്കുന്നത് ദുരുപയോഗത്തിന് വഴിവെക്കുമെന്നും വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വിശദീകരണം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments