ഫ്‌ളോറിഡ: H-1B വിസാ രീതി ‘ആകെ തട്ടിപ്പാണെന്നും അതില്‍ നിന്നും നേട്ടം കൊയ്യുന്നത് ഇന്ത്യക്കാരാണെന്നും വിമര്‍ശിച്ച് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്.ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, എച്ച്-1ബി വിസ മോഡല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മിടുക്കരായ പ്രതിഭകളെ ആകര്‍ഷിക്കുന്നു എന്ന ആശയത്തോട് തനിക്ക് വിയോജിപ്പാണെന്നും അത് അമേരിക്കക്കാര്‍ക്കു പകരം മറ്റ് രാജ്യക്കാരെക്കൊണ്ട് നിറയുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു പ്രത്യേക വ്യവസായത്തിന് ഗുണം ചെയ്യുന്ന ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു കാരണമായി ഈ സംവിധാനം മാറിയെന്നും, ഇതിലൂടെ വിലകുറഞ്ഞ തൊഴിലാളികളെ യുഎസിലേക്ക്‌ക്കൊണ്ടുവരികയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.എച്ച് 1 ബി വിസയുടെ ഗുണം ഏറെ അനുഭവിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ പരിമിതപ്പെടുത്തണമെന്നും കാലാകാലങ്ങളായി അവര്‍ ഇതു മുതലെടുക്കുന്നുവെന്നും ഡിസാന്റിസ് പറഞ്ഞു.

