Friday, December 5, 2025
HomeGulfകുവൈറ്റ് വിഷമദ്യ ദുരന്തം: ഇന്ത്യക്കാരുൾപ്പെടെയുള്ള മുഖ്യ പ്രതികളെ പിടികൂടി പോലീസ്

കുവൈറ്റ് വിഷമദ്യ ദുരന്തം: ഇന്ത്യക്കാരുൾപ്പെടെയുള്ള മുഖ്യ പ്രതികളെ പിടികൂടി പോലീസ്

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരുൾപ്പെടെ 23 പേർ മരിക്കാനിടയായ വിഷമദ്യദുരന്തത്തിൽ മുഖ്യപ്രതികളെ പോലീസ് പിടികൂടി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമായി. നിലവിൽ 160 പേർ ചികിത്സയിലാണ്. ചികിത്സയിലുള്ളവരിൽ 10 പേരുടെ നില ​ഗുരുതരമാണ്.

നേപ്പാൾ പൗരൻ ഭൂബൻ ലാൽ തമാം​ഗിനെ സാൽമിയയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും മെഥനോൾ കലർന്ന മദ്യശേഖരം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ പൗരൻ വിശാൽ ധന്യാൽ ചൗഹാനും നേപ്പാൾ പൗരൻ നാരായൺ പ്രസാദ് ഭശ്യാലും ബം​ഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി.

കുവൈറ്റിലെ ​ഗവർണറേറ്റുകളിൽ ഉടനീളം റെയ്ഡ് നടത്തി. പ്രദേശിക മദ്യവിതരണത്തിലുൾപ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു. റെയ്ഡുകളിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി. റെയ്ഡുകൾക്കിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന 34 പേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments