Friday, December 5, 2025
HomeGulfമസ്കറ്റ് - കണ്ണൂർ ഇൻഡിഗോ വിമാന സർവീസുകൾ നിർത്തി വെയ്ക്കുന്നു

മസ്കറ്റ് – കണ്ണൂർ ഇൻഡിഗോ വിമാന സർവീസുകൾ നിർത്തി വെയ്ക്കുന്നു

മസ്‌കറ്റ്: ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസ് നിർത്തിവയ്ക്കാൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചു. സീസൺ അല്ലാത്തതിനാൽ യാത്രക്കാർ കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഈ മാസം 23 വരെയാകും സർവീസ് ഉണ്ടാകുക. താൽക്കാലികമായിട്ടാണ് സർവീസ് നിർത്തുന്നത് എന്നാണ് പറയുന്നത്.

അഹീെ ഞലമറ വീട്ടിൽ റെയിൽവെ സ്റ്റേഷൻ; ഒപ്പം അന്നത്തെ ‘വന്ദേഭാരത്’, 113 കോടി ചെലവിട്ട ഭരണാധികാരിയെ അറിയാം ഈ റൂട്ടിൽ ഇനി എയർ ഇന്ത്യ മാത്രമാകും സർവീസ് നടത്തുക. ഇൻഡിഗോ താരതമ്യേന കുറഞ്ഞ ടിക്കറ്റിൽ യാത്ര അനുവദിച്ചിരുന്നു. വിമാനങ്ങൾ കുറയുകയും യാത്രക്കാർ പതിവ് പോലെ തുടരുകയും ചെയ്താൽ ടിക്കറ്റ് നിരക്ക് കൂടും. ഇത് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയാണ്.

അതേസമയം, മറ്റു രണ്ട് സന്തോഷ വാർത്ത പ്രവാസികൾക്കുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇൻഡിഗോ കണ്ണൂർമസ്‌ക്കത്ത് സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. താൽക്കാലികമായിട്ടാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്നും യാത്രക്കാരുടെ ലഭ്യത അനുസരിച്ച് പിന്നീട് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇൻഡിഗോ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നേരത്തെ ബുക്ക് ചെയ്തവർ എന്താണ് ചെയ്യേണ്ടത് എന്ന വിവരവും വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments