കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് കുറഞ്ഞത്.
ചിങ്ങമാസത്തിൽ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണവില കുറയുന്നത് ആഭരണ പ്രേമികൾക്ക് ആശ്വാസമാണ്. കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

