Friday, December 5, 2025
HomeGulfദോഹ മെട്രോ: സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ മെട്രോ: സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോ​ഹ : യാത്രയ്ക്കായി ദോഹ മെട്രോ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. എല്ലാ യാത്രക്കാരും സുരക്ഷിതവും സുഖകരവുമായ മെ​ട്രോ യാത്ര ഉറപ്പാക്കാൻ സു​ര​ക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

ട്രെയിൻ വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, സ്റ്റേഷനുകൾക്കുള്ളിലെ എല്ലാ നിർദ്ദേശങ്ങളും അടയാളങ്ങളും പാലിക്കുക, കൈ​വ​ശ​മു​ള്ള സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക എന്നിങ്ങനെയാണ് മന്ത്രാലയം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലെ നിർദ്ദേശങ്ങൾ. അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടണം. സ്റ്റേഷനുകൾക്കുള്ളിൽ പുകവലി നിർബന്ധമായും ഒഴിവാക്കണം.

എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും വീഴ്ചകളോ പരിക്കുകളോ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments