ന്യൂഡൽഹി: ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികമായി ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ് യു.എസ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്യായമായ വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയെ യു.എസ് നിർബന്ധിക്കുക യാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ താൽപര്യങ്ങളെ തന്റെ ബലഹീനത മറികടക്കാൻ മോദി അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അദാനിക്കെതിരെ അന്വേഷണം നടക്കുന്നതിനാലാണ് മോദി യു.എസിനെതിരെ ഒന്നും പറയാത്തതെന്ന വിമർശനം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. മോദിയുടെ കൈകൾ ബന്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.