വാഷിംങ്ടൺ: 2028ലെ ലോസ് ഏഞ്ചൽസ് സമ്മർ ഗെയിംസിനുള്ള ഒരുക്കങ്ങൾക്കായി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ടാസ്ക‌് ഫോഴ്സസിൻ്റെ പ്രധാന ലക്ഷ്യം രാജ്യത്തെ കായിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച പരിശീലനം നൽകാനുമാണ്. കൂടാതെ, ഗെയിംസിനായുള്ള എല്ലാ ഒരുക്കങ്ങളും ഏകോപിപ്പിക്കാനും ഇവർക്ക് ചുമതലയുണ്ട്.
ടാസ്ക് ഫോഴ്സസിൻ്റെ രൂപികരണത്തോടെ ടീം യുഎസ്എയെ ശക്തിപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. ഇത് രാജ്യത്തെ കായിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നും യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, രണ്ടാം തവണ പ്രസിഡൻ്റായി എത്തിയ ട്രംപിൻ്റെ പ്രധാന പരിപാടികളിലൊന്നായാണ് ഒളിംപിക്സിനെ വൈറ്റ് ഹൗസ് കാണുന്നത്. 2002 ലെ വിന്റർ ഗെയിംസിന് ശേഷം ആദ്യമായാണ് യുഎസ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നത്

