ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുമെന്ന് സൂചന. രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഇവർ തയാറായിട്ടില്ല.
ദീർഘകാലത്തേക്കുള്ള എണ്ണ കരാറുകളാണ് റഷ്യൻ കമ്പനികളുമായുള്ളത്. അത് ഒരു രാത്രി കൊണ്ട് നിർത്താനാവില്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ന്യൂയോർക്ക് ടൈംസും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്

