Friday, December 5, 2025
HomeAmericaമൊണ്ടാനയിലെ ബാറിൽ വെടിവയ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു

മൊണ്ടാനയിലെ ബാറിൽ വെടിവയ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു

മിസ്സൗള: മൊണ്ടാനയിലെ ഒരു ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അനക്കോണ്ടയിലെ ദി ഔൾ ബാറിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൊണ്ടാന ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. എആർ 15 റൈഫിളുമായെത്തിയ മൈക്കൾ പോൾ ബ്രൗൺ എന്നയാളാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക സൂചന. 45 വയസുകാരനായ മൈക്കിൾ ബാറിനടുത്ത് താമസിച്ചിരുന്നയാളാണ്. ഇയാളെ പിടികൂടാനായിട്ടില്ല.ബാ‍ർ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് ഉടമയായ ഡേവിഡ് ഗ്വെർഡർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. സംഭവം നടന്ന സമയത്ത് ഗ്വെർഡർ അവിടെ ഉണ്ടായിരുന്നില്ല.

മരിച്ച നാലുപേരും ബ്രൗണും തമ്മിൽ മുമ്പ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments