Monday, December 8, 2025
HomeNewsനിയമവിരുദ്ധമായി ടിസിഎസ് 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു പ്രതിഷേധം ശക്തം

നിയമവിരുദ്ധമായി ടിസിഎസ് 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു പ്രതിഷേധം ശക്തം

ബെംഗളൂരു : ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം. 12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം, ജീവനക്കാരോട് നിർബന്ധിതമായി പിരിഞ്ഞ് പോകാനാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്‍റിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് ആഗോള തലത്തിൽ ജീവനക്കാരെ 2% കുറയ്ക്കാൻ തീരുമാനിക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചത്. ടിസിഎസ്സിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ടസ് ആക്ട് പ്രകാരം, 100-ൽ കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾക്ക് പിരിച്ചുവിടലുകൾ നടത്തുന്നതിന് മുമ്പ് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അത്തരം നടപടികൾ വ്യക്തമായി നിർവചിക്കപ്പെട്ട കാരണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ മാത്രമേ അനുവദനീയമാകൂ. ടിസിഎസ് മാനേജ്‌മെന്റ് ഈ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഐടി ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും, ബാധിക്കപ്പെട്ട ജീവനക്കാർക്ക് നീതി ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments