Friday, December 5, 2025
HomeIndiaഓപ്പറേഷൻ സിന്ദൂറിൽ ഇന്ന് പാർലമെന്റിൽ ചർച്ചക്ക് തുടക്കം

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ന് പാർലമെന്റിൽ ചർച്ചക്ക് തുടക്കം

ദില്ലി : ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചർച്ചക്ക് തുടക്കമിടും. രാജ്നാഥ് സിംഗ് തന്നെ മറുപടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽഗാന്ധി നാളെയാകും സംസാരിക്കുക.

പ്രിയങ്കഗാന്ധി, ഗൗരവ്ഗോഗോയ്, കെ.സിവേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ധൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായിരുന്ന ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും. സമാജ്‍വാദി പാർട്ടിയിൽ നിന്ന് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് അഭിഷേക് ബാനർജി തുടങ്ങിയവരും സംസാരിക്കും. ചർച്ചക്ക് മുൻപ് ഛത്തീസ്ഘട്ടിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തിൽ പ്രതിഷേധ ധർണ്ണയും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments