സാജ് കാവിന്റെ അരികത്ത്
ഒരു ഇടവേളക്ക് ശേഷം, ഈ വരുന്ന ആഗസ്റ്റ് 2 2025 നു, അമേരിക്കയിലെ ഷിക്കാഗോയിൽ സ്വതന്ത്ര ചിന്തകർ ഒത്തുചേരുകയാണ്.
ചിന്തകൾക്ക് ആഹാരം തേടി നടക്കുന്ന ജ്ഞാന തൃഷ്ണർക്കുള്ള, അനുകൂല സാഹചര്യം ഒരുക്കുകയാണ് എസൻസ് ഗ്ലോബൽ.
ശാസ്ത്രീയ മനോഭാവം, സ്വതന്ത്രചിന്ത എന്നിവയെ ജനകീയമാക്കി, അറിവിന്റെ ബൗദ്ധികവും സാമൂഹികവുമായവ്യാപനത്തിലൂടെ ഒരു ആധുനിക സമൂഹം കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യൻ ഭരണഘനയുടെ ആർട്ടിക്കിൾ 51 A (H) അനുശാസിക്കുന്നഎല്ലാ നിബന്ധനകളും ഉയർത്തിപ്പിടിച്ച് ലാഭേഛയില്ലാതെപ്രവർത്തിക്കുന്ന സംഘടനയാണ് esSENSE Global.പൊതുസമൂഹത്തെ ബോധവൽകരിക്കുന്നതിനായി വിവിധവിഷയങ്ങളിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ – സെമിനാറുകൾ, സംവാദങ്ങൾ, പ്രസന്റേഷനുകൾ എന്നിവയ്ക്കുപുറമെ, സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് എസൻസ് ഗ്ലോബൽ പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ എസൻസ് ഗ്ലോബൽ യുഎസ് സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ 2025 ആഗസ്റ്റ് രണ്ടിന് ഷിക്കാഗോയിലെ ക്നാനായ കൺവെൻഷനിൽ സെന്ററിൽ വച്ച് നടക്കുകയാണ്.
വിവിധ ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന ഡിബേറ്റ്, പാനൽ ചർച്ച, അവതരണങ്ങൾ എന്നീ വിഭാഗങ്ങളായാണ് പരിപാടികൾ തരം തിരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഷിക്കാഗോയിലെ സഹൃദയരായ തദ്ദേശ വാസികൾക്ക് വേണ്ടി കലാപരിപാടികളും മെന്റലിസം ഷോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വിദേശ സ്വദേശ വ്യത്യാസമില്ലാതെ ജാതിമത ഭേദമന്യേ ആശയങ്ങൾ പങ്കിടുന്ന ഈ സമൂഹ വേദിയിൽ, വ്യക്തിയിലെ യുക്തിയും സമൂഹത്തിന്റെ യുക്തിയും ഇഴകീറി നിർവചനം ചെയ്യപ്പെടുന്നു.
അമേരിക്കത്തു നിന്നും പുറത്തുനിന്നുമുള്ള ക്ഷണിതാക്കൾ പങ്കെടുക്കുന്ന ഈ ഹൈ വോൾട്ടേജ് സംഗമത്തിൽ ഭാഗവാക്കാകാൻ, എല്ലാ സത്യാന്വേഷികളായ നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

പ്രവേശനം തികച്ചും സൗജന്യമാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് ഫ്രീയായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://shorturl.at/EZORU
തലേദിവസം നടക്കുന്ന, മീറ്റ് ഏൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, താമസ സൗകര്യത്തിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിക്കുന്നു. +1-248-635-2798 +1 248-837-0402
