ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ഭ്രാന്തനെന്ന് വിളിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍. നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളോടുള്ള പ്രതികരണമായാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം. സിറിയയില്‍ യുഎസ് നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും ഇസ്രയേല്‍ ആക്രമണം നടത്തുന്നതാണ് യുഎസിനെ ചൊടിപ്പിച്ചത്.
നെതന്യാഹു എല്ലായിപ്പോഴും ബോംബിടുകയാണെന്നും ഒരു ഭ്രാന്തനെ പോലെ പൊരുമാറുന്നു എന്നാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ന്‍റെ പ്രതികരണം. നെതന്യാഹുവിന്‍റെ നടപടികള്‍ ട്രംപിന്‍റെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഗാസയിലെ പള്ളിക്ക് നേരെ നടത്തിയ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിനെ ട്രംപ് വിളിച്ച് വിശദീകരണം നേടിയെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍റെ പ്രതികരണം.
കലാപബാധിതമായ സുവൈദയിൽ കഴിഞ്ഞയാഴ്ച സർക്കാർസേന ഇറങ്ങിയതോടെയാണ് ഡ്രൂസുകൾക്കു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അറബ് ന്യൂനപക്ഷമായ ഡ്രൂസുകളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്നാണ് ഇസ്രയേൽ വാദം. തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽനിന്നു സർക്കാർസേന പിൻവാങ്ങിയശേഷവും ഗോത്രവിഭാഗങ്ങളായ ഡ്രൂസുകളും ബിദൂനികളും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 900 പേരാണ് കൊല്ലപ്പെട്ടത്.

