Friday, December 5, 2025
HomeNewsഒരു മണിക്കൂറിൽ നടുക്കുന്ന 5 ഭൂകമ്പങ്ങൾ, 300 കിമീ ദൂരത്തിൽ വരെ സുനാമി മുന്നറിയിപ്പ്;...

ഒരു മണിക്കൂറിൽ നടുക്കുന്ന 5 ഭൂകമ്പങ്ങൾ, 300 കിമീ ദൂരത്തിൽ വരെ സുനാമി മുന്നറിയിപ്പ്; വിറങ്ങലിച്ച് റഷ്യ

മോസ്കോ: റഷ്യയെ നടുക്കി ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 10 കിലോമീറ്റർ ആഴത്തിൽ, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി.

ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗം പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയരുന്നതായി മുന്നറിയിപ്പ് നൽകി. തീരദേശ വാസികളോട് തീരത്ത് നിന്ന് മാറി താമസിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഹവായിയിൽ പ്രത്യേക സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.

7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി.

കാംചത്കയുടെ കിഴക്കൻ തീരത്ത് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഡാറ്റ പ്രകാരം, വിവരം. 1952 നവംബർ നാലിന് കാംചത്കയിൽ റിക്ടർ സ്കെയ്ലിൽ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments