ന്യൂഡല്‍ഹി : സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രിന്‍സ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. 36-ാം വയസ്സിലായിരുന്നു അന്ത്യം.2005-ല്‍ ലണ്ടനില്‍ നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് ഏകദേശം 20 വര്‍ഷത്തോളമായി കോമയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മകന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
അല്‍വലീദ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച (ജൂലൈ 20) റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അസര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2005-ല്‍ ലണ്ടനില്‍ നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് ഏകദേശം 20 വര്‍ഷത്തോളമായി കോമയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മകന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
അല്‍വലീദ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച (ജൂലൈ 20) റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അസര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2005-ല്‍ 15 വയസ്സുള്ളപ്പോള്‍ നടന്ന ആ അപകടത്തില്‍ രാജകുമാരന് തലച്ചോറിന് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കോമയിലായ രാജകുമാരനെ അമേരിക്കയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള സ്‌പെഷ്യലിസ്റ്റുകള്‍ ചികിത്സിച്ചു. പക്ഷേ ചെറിയ ചലനങ്ങള്‍ കാണിച്ചതല്ലാതെ അദ്ദേഹം ഒരിക്കലും കോമയില്‍ നിന്ന് ഉണര്‍ന്നില്ല. ലണ്ടനിലെ ഒരു സൈനിക കോളേജില്‍ പഠിക്കുമ്പോഴാണ് രാജകുമാരന് അപകടമുണ്ടായത്.

