Friday, December 5, 2025
HomeNewsഇസ്രായേലിനും യു.എസിനും വലിയ തിരിച്ചടി കൊടുക്കാൻ ഇനിയും തയാർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...

ഇസ്രായേലിനും യു.എസിനും വലിയ തിരിച്ചടി കൊടുക്കാൻ ഇനിയും തയാർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

തെഹ്റാൻ: ഇസ്രായേലിനും യു.എസിനും ഇപ്പോൾ നൽകിയതിലും വലിയ തിരിച്ചടി കൊടുക്കാൻ തയാറാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഇതിനുള്ള ശേഷി ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ഇനിയും ആക്രമിക്കാൻ മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന മുന്നറിയിപ്പാണ് പരമോന്നത നേതാവ് നൽകിയിരിക്കുന്നത്.

അമേരിക്കയേയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തേയും നേരിടാൻ ഇറാൻ തയാറാണെന്ന് ആയത്തുള്ള അലി ഖാംനഈ പറഞ്ഞു. പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കും ഇറാന്റെ ആണവപദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവപദ്ധതിയിൽ നിന്നും പിന്മാറില്ലെന്ന സൂചനയും ആയത്തുള്ള അലി ഖാംനഈ നൽകി

ആ​ണ​വ ക​രാ​റി​ൽ വ്യ​ക്ത​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ, ഇ​റാ​നെ​തി​രെ ക​ർ​ശ​ന​മാ​യ യു.​എ​ൻ ഉ​പ​രോ​ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ യു.​കെ, ഫ്രാ​ൻ​സ്, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​മ്മ​തി​ച്ചിരുന്നു. ര​ണ്ട് യൂ​റോ​പ്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​റാ​നു​മാ​യു​ള്ള ക​രാ​റും ഉ​പ​രോ​ധ​ങ്ങ​ൾ വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ​യും അം​ബാ​സ​ഡ​ർ​മാ​ർ ചൊ​വ്വാ​ഴ്ച ജ​ർ​മ​നി​യു​ടെ യു.​എ​ൻ മി​ഷ​നി​ൽ യോ​ഗം ചേ​ർ​ന്നു. യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ഫോ​ൺ കാ​ളി​ലും ഈ ​വി​ഷ​യം ഉ​യ​ർ​ന്നു​വ​ന്ന​താ​യി യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​റാ​ൻ ആ​ണ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ക​യോ നേ​ടു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നാ​ലു​പേ​രും സം​സാ​രി​ച്ച​താ​യി സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് പ​റ​ഞ്ഞു. നേരത്തെ നയതന്ത്ര ചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടക്കുമോ എന്നത് യു.എസ് വ്യക്തമാക്കണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ആവശ്യപ്പെട്ടിരുന്നു.സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയണമെന്ന് ഇറാൻ ഇനിയും നിർബന്ധം പിടിക്കുമെന്നും തഖ്ത് റവാഞ്ചി പറഞ്ഞു. തങ്ങൾ രഹസ്യമായി ആണവ ബോംബ് വികസിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന ആരോപണങ്ങൾ അദ്ദേഹം നിരസിച്ചു.

ഇറാന്റെ ഗവേഷണ പരിപാടിക്കായി ആണവ വസ്തുക്കൾ ലഭ്യമാക്കാൻ തങ്ങൾക്ക് സ്വയം ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അളവ് ചർച്ച ചെയ്യാം. ശേഷി ചർച്ച ചെയ്യാം. പക്ഷേ നിങ്ങൾ സമ്പുഷ്ടീകരണം പാടില്ല എന്ന് പറഞ്ഞാൽ, നിങ്ങൾ അതിന് തീർത്തും സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കുമേൽ ബോംബ് പ്രയോഗിക്കും. അതാണ് കാടിന്റെ നിയമമെന്നും വിദേശകാര്യസഹമന്ത്രി മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലി ആക്രമണങ്ങളിൽ രാജ്യത്ത് 935 പേർ കൊല്ലപ്പെട്ടതായി ഇറാൻ പറഞ്ഞു. ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ കണക്കു പ്രകാരം ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 28 പേർ കൊല്ലപ്പെട്ടുവെന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments