വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. പെനിൻസുലയിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.37(പ്രാദേശിക സമയം)നാണ് ഭൂചലനം രേഖപ്പെടുത്തിയത്. കൂടാതെ തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തുളള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്.
ആഫ്രിക്കൻ-കരീബിയൻ രാജ്യങ്ങൾക്ക് പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ
അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം അലാസ്ക പെനിൻസുലയിലും തെക്കൻ അലാസ്കയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് അലാസ്ക പെനിൻസുലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

