മുംബൈ: പടിഞ്ഞാറന്‍ ബാന്ദ്രയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 5.53 കോടി രൂപയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റ് വില്‍പന നടത്തിയതെന്നാണ് റിയല്‍ എസ്റ്റേസ്റ്റ് പ്ലാറ്റ്‌ഫോമായ സ്‌ക്വയര്‍ യാഡ്‌സ് പുറത്തുവിട്ട വിവരം. ജൂലൈ 15-നാണ് ഒദ്യോഗിക ഇടപാട് നടത്തിയതെന്നാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്റെ (IGR) ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകളില്‍ പറയുന്നത്.
ശിവ് അസ്ഥാന്‍ ഹൈറ്റ്‌സിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 122.45 ചതുരശ്ര മീറ്റര്‍(ഏകദേശം 1,318 ചതുരശ്ര അടി)സ്ഥലത്താണിത് വ്യപിച്ചുകിടക്കുന്നത്. മൂന്ന് കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളും ഉള്‍പ്പെടുന്നു.രേഖകള്‍ പ്രകാരം, ഈ ഇടപാടിനായി 32.01 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജും അടച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്.മുംബൈയിലെ ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് വിപണിയാണ് ബാന്ദ്ര വെസ്റ്റ്. ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും ബംഗ്ലാവുകളും വാണജ്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്.