അന്നും ഇന്നും കുഞ്ചാക്കോ ബോബൻ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് . ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ചേക്കേറിയ താരം.
പിന്നീട് ചാക്കോച്ചന്‍റെ വളർച്ചയും തളർച്ചയും ഉയിർത്തെഴുന്നേല്‍പ്പിനുമെല്ലാം പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് അദ്ദഹം. യുകെ ടൂറിലെ മറക്കാനാവത്ത ചില നിമിഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു.
‘യുകെ ടൂറിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍, വിലപ്പെട്ട ഓർമകള്‍, വേദികളില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തില്‍ നിന്നുള്ള ഊർജ്ജം എന്നിവ കൊണ്ട് സമ്പന്നമായിരുന്നു. യാത്രയിലുടനീളം നിങ്ങള്‍ ഞങ്ങളില്‍ ചൊരിഞ്ഞ അളവറ്റ സ്നേഹമാണ് എന്നെന്നും മനസ്സില്‍ തിങ്ങിനില്‍ക്കുന്നത്.’ എന്ന് തുടങ്ങിയ കുറിപ്പുമായാണ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം സുഹൃത്തുക്കളായ രമേഷ് പിഷാരടി,റിമി ടോമി,സ്റ്റീഫന്‍ ദേവസി,മാളവിക സി മേനോന്‍ നന്ദി പറഞ്ഞിട്ടുണ്ട്.
https://www.instagram.com/p/DL_GdxONlKu/?igsh=MW5vNTRuaXl0aWN3cQ==

