Friday, December 5, 2025
HomeNewsവിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും

വിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും

ന്യൂഡൽഹി : അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്.

എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു. നമീബിയയിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദർശിക്കുന്നത്. ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പാക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി-ദിത്വയുമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണു തീരുമാനം.

ഡിജിറ്റൽ ടെക്നോളജി, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യമേഖല, വിദ്യാഭ്യാസം, അപൂർവ ധാതുക്കൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്. നമീബിയയിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആരോഗ്യ, മരുന്ന് രംഗത്ത് കൈകോർക്കാനുമുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. നമീബിയയുടെ ഏറ്റവും പരമോന്നത സിവിലിയൻ അംഗീകാരമായ ‘ഓർഡർ ഓഫ് ദ് മോസ്റ്റ് എൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. വിദേശരാജ്യത്തുനിന്നു മോദിക്കു ലഭിക്കുന്ന 27–ാമത്തെ അംഗീകാരമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments