Monday, December 23, 2024
HomeBreakingNewsമുസ്‌തഫയുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം "മുറ" ഒക്ടോബർ 18...

മുസ്‌തഫയുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം “മുറ” ഒക്ടോബർ 18 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം “മുറ” ഒക്ടോബർ 18 ന് തിയേറ്ററുകളിക്കെത്തും. സുരാജ് വെഞ്ഞാറമൂടും യുവ താരം ഹ്രിദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കരസ്ഥമാക്കിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലും ക്രാഷ് കോഴ്സ് വെബ്‌സീരിസിലും തന്റെ മികവാർന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുറയിലെ റിലീസായ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി തരംഗമായിമാറുകയാണ് മുറയുടെ ടീസർ. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ : പ്രതീഷ് ശേഖർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments