Friday, December 5, 2025
HomeNewsഇറാനുമായുള്ള യുദ്ധം സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടി: ഇസ്രായേൽ കേന്ദ്രബാങ്ക്

ഇറാനുമായുള്ള യുദ്ധം സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടി: ഇസ്രായേൽ കേന്ദ്രബാങ്ക്

തെൽ അവീവ്: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ഇസ്രായേൽ കേന്ദ്രബാങ്ക്. 4.5 ശതമാനമായാണ് പലിശനിരക്ക് നിശ്ചയിച്ചത്. ഈ വർഷം ഇസ്രായേലിൽ പ്രതീക്ഷിച്ച സാമ്പത്തിക വളർച്ചയുണ്ടാകില്ലെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി.സാമ്പത്തിക പ്രവർത്തനങ്ങൾ പതുക്കെയാണ് തിരിച്ച് വരുന്നത്. ആഭ്യന്തരതലത്തിലേയും ആഗോളതലത്തിലേയും അനിശ്ചിതത്വങ്ങൾ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധമാണ് സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കു​ന്ന പ്രധാനകാരണമെന്നും ഇസ്രായേൽ കേന്ദ്രബാങ്ക് വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷം ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ 3.3 ശതമാനം നിരക്കിൽ വളരുമെന്നാണ് കേന്ദ്രബാങ്കിന്റെ പ്രവചനം. നേരത്തെ സമ്പദ്‍വ്യവസ്ഥയിൽ 3.5 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം.അതേസമയം 2026ൽ 4 ശതമാനത്തിനും 4.6 ശതമാനത്തിനുമിടക്ക് വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം.

അതേസമയം, ഇസ്രായേലിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായി. ഏപ്രിലിൽ 3.6 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി കുറഞ്ഞു. എങ്കിലും ഇസ്രായേൽ സർക്കാർ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം എത്തിയിട്ടില്ല. ഒരു ശതമാനത്തിനും മൂന്നിനും ഇടക്ക് പണപ്പെരുപ്പം നിർത്തണമെന്നായിരുന്നു ഇസ്രായേൽ ലക്ഷ്യം.

ആഗോള ലോകരാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ ഇസ്രായേലിലെ പണപ്പെരുപ്പം ഇനിയും ഉയർത്തുമെന്ന് ആശങ്കയുണ്ട്. ഡിമാൻഡ് വർധിക്കുന്നതും അതിനനുസരിച്ച് വിതരണത്തിൽ പുരോഗതി ഉണ്ടാക്കത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങള്‍ 300 കോടി ഡോളറിന്‍റെ നഷ്ടമാണ് ഇസ്രയേലിന് വരുത്തിവച്ചത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേല്‍ ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്.

300 കോടി ഡോളറില്‍ യുദ്ധോപകരണങ്ങളുടെയും , വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്കുള്ള ചെലവും പ്രാദേശിക ബിസിനസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ചെലവുകളും അടക്കമാണ് ഈ തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments