മോസ്കോ: സ്കൂൾ വിദ്യാർഥിനകൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് റഷ്യ. രാജ്യത്തെ പത്ത് പ്രവിശ്യകളിലാണ് പുതിയ നയം കൊണ്ടുവരുന്നത്. ജനസംഖ്യ വർധനവിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ ചില പ്രവിശ്യകളുടെ വിചിത്രനീക്കം.
റഷ്യയിൽ ജനനിരക്ക് വൻതോതിൽ കുറയുന്നതിനിടെയാണ് പ്രവിശ്യകളുടെ നീക്കം. ഗർഭിണികളായ സ്ത്രീകൾക്ക് പണം നൽകുന്ന പദ്ധതി റഷ്യ തുടങ്ങിയിരുന്നു. എന്നാൽ, പ്രായപൂർത്തിയായവർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സ്കൂൾ വിദ്യാർഥികൾക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്

