Saturday, July 19, 2025
HomeNewsറെയിൽ വൺ ആ ആപ്പ്: ട്രെയിൻ ട്രാക്കിങ് മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ ഒറ്റ ആപ്പിൽ

റെയിൽ വൺ ആ ആപ്പ്: ട്രെയിൻ ട്രാക്കിങ് മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ ഒറ്റ ആപ്പിൽ

ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎൻആർ, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിൻ ട്രാക്കിങ് എല്ലാം ഇനി റെയിൽ വൺ ആപ്പിൽ. വിവിധ പ്ലാറ്റ്ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം സഞ്ചാരികൾക്ക് ഒറ്റ ക്ലിക്കിൽ ലഭ്യമാകും. റെയിൽ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത. ട്രെയിൻ യാത്രയിലെ പരാതികളും ഇതിൽ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.

റെയിൽ വൺ ആപ്പ് ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ ലോഗിനിൽ (റെയിൽ കണക്ട്/ UTS) ഈ ആപ്പിൽ ലോഗിൻ ചെയ്യാം. റെയിൽവേ ഇ–വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവിരങ്ങൾ നൽകി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാം.

അൺറിസേർവെഡ് ടിക്കറ്റുകൾ ചെക്ക് ചെയ്യാനുള്ള ഓപ്ഷനും റെയിൽ വൺ ആപ്പിൽ ലഭ്യമാണ്.റെയിൽവൺ ആപ്പ് പ്രത്യേകതകൾ

  • – ലളിതവും സുഗമവുമായ ഇന്റർഫേസ് നൽകുക എന്നതാണ് റെയിൽവൺ ആപ്പിന്റെ പ്രാഥമിക ലക്ഷ്യം.
  • – ഉപയോക്താക്കൾക്ക്  ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി എല്ലാ റെയിൽവേ സേവനങ്ങളെയും ഒരു സ്ഥലത്ത് ഏകീകരിക്കുന്നു.
  • – ആൻഡ്രോയിഡ് പ്ലേ സ്റ്റോർ, ഐഒഎസ് ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുതിയ റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • – പാസ്‌വേഡുകൾ ഓർമിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒറ്റ-സൈൻ-ഓൺ ശേഷിയാണ് സവിശേഷത.
  • – ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കിൽ UTSonMobile ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം.
  • കൂടാതെ, ഉപയോക്താക്കൾക്ക് ഇനി വ്യത്യസ്ത ഇന്ത്യൻ റെയിൽവേ സേവനങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷനുകൾ ആവശ്യമില്ല
  • – ആപ്ലിക്കേഷനിൽ ആർ-വാലറ്റ് (റെയിൽവേ ഇ-വാലറ്റ്) പ്രവർത്തനം ഉൾപ്പെടുന്നു

ഉപയോക്താക്കൾക്ക് ലളിതമായ സംഖ്യാ എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാം.

  • – പുതിയ ഉപയോക്താക്കൾക്ക് കുറഞ്ഞ വിവരങ്ങൾ മാത്രം നൽകി റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം, അന്വേഷണങ്ങൾക്ക്, മൊബൈൽ നമ്പർ/ഒടിപി കൊടുത്ത് അന്വേഷിക്കാം.
  • ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി UTS, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments