Wednesday, July 16, 2025
HomeNewsപണം സമ്പാദിക്കാൻ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികളുടെ തത്സമയ പ്രദർശനം: ദമ്പതികൾ അറസ്റ്റിൽ

പണം സമ്പാദിക്കാൻ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികളുടെ തത്സമയ പ്രദർശനം: ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ്∙ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. 41 വയസ്സുകാരനും 37 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ സമ്മതിച്ചു. യുവാവ് ക്യാബ് ഡ്രൈവറാണ്. ലൈംഗിക ദൃശ്യങ്ങൾക്ക് പണം നൽകാൻ തയാറുള്ള ഉപയോക്താക്കൾക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോർഡ് ചെയ്ത വിഡിയോകൾ ദമ്പതികൾ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. ഒരു തത്സമയ വിഡിയോയ്ക്ക് 2,000 രൂപയും, റെക്കോർഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. മാസ്ക് ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം. ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments