Friday, October 2, 2026
HomeNewsവിലയിൽ ഡീസലിന് മുകളിൽ സിഎൻജി: ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്​ ഇരുട്ടടി

വിലയിൽ ഡീസലിന് മുകളിൽ സിഎൻജി: ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്​ ഇരുട്ടടി

കൊച്ചി : പെ​​ട്രോൾ, ഡീസൽ വില വർധനവിൽനിന്ന്​ ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്​ ഇരുട്ടടി. വളരെ വേഗത്തിൽ ഉയരുന്ന സി.എൻ.ജി വില ​ഡീസലിനെയും മറികടന്നു. കൊച്ചിയിൽ വ്യാഴാഴ്ച ഡീസൽ ലിറ്ററിന്​ 102.45 രൂപയാണെങ്കിൽ ഒരുകിലോ സി.എൻ.ജിക്ക്​ 102.50 രൂപയായിരുന്നു. പെട്രോളിന്​ 113.53 രൂപയും.

ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒട്ടേറെ വാഹന ഉടമകൾ സി.എൻ.ജിയിലേക്ക്​ മാറിയിരുന്നു. എന്നാൽ, അപ്രതീക്ഷിത വിലക്കയറ്റം ഇവർക്ക്​ തിരിച്ചടിയായി. അസംസ്കൃത എണ്ണ വില വർധിച്ചതാണ്​ സി.എൻ.ജി വില ഉയരാൻ കാരണമായി പറയുന്നത്​.എട്ടു​ വർഷം മുമ്പ്​ ഡീസൽ ലിറ്ററിന്​ 71 രൂപയായിരുന്നപ്പോൾ സി.എൻ.ജി കിലോക്ക്​ 46.50 രൂപ നൽകിയാൽ മതിയായിരുന്നു. 24.50 രൂപ കുറവ്. വിലയിലെ ഈ വലിയ അന്തരം ഒട്ടേറെ പേരെ പിന്നീട്​ സി.എൻ.ജി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക്​ ആകർഷിച്ചു. പുതിയ സാഹചര്യത്തിൽ ഇവർ നഷ്ടം സഹിക്കേണ്ടിവരുന്നു. ജില്ലകൾക്കനുസരിച്ചും സി.എൻ.ജി വിലയിൽ ഏറ്റക്കുറച്ചിലുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments