ടെഹ്റാന്‍ : ഇസ്രയേലിനൊപ്പം ചേര്‍ന്ന് യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് ഇറാന്‍. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് സുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത്. എന്നാല്‍ നഷ്ടത്തിന്റെ വിശദാംശങ്ങള്‍ ബാഗെയി വ്യക്തമാക്കിയില്ല.ഈ മാസം 22ന് പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നു പേരിട്ട ദൗത്യത്തില്‍ യുഎസ് ഇറാനെ ആക്രമിച്ചത്.
ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ള ജിബിയു57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി യുഎസിന്റെ ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ ആക്രമിക്കുകയായിരുന്നു. 25 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം വിമാനങ്ങള്‍ മടങ്ങി.