ന്യൂഡല്‍ഹി : ദോഹയിലെ അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീട്ടിനുള്ളില്‍ പിന്ന് പുറത്തിറങ്ങരുതെന്നും ശാന്തമായി തുടരാനുമാണ് ദോഹയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
ഖത്തരി അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറില്‍ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ രാത്രിയോടെ ദോഹയിലെ യുഎസ് താവളമായ അല്‍ ഉദൈദ് എയര്‍ ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമാണിത്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനവും ഇവിടെയാണ്.