Sunday, July 20, 2025
HomeNewsയുദ്ധത്തിനെതിരെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ: ഇറാൻ‌ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

യുദ്ധത്തിനെതിരെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ: ഇറാൻ‌ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാല സംഘർഷങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്ന് എക്സിൽ കുറിച്ചു. 

‘‘ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ തുടരണം’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതേസമയം, യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്. ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സുരക്ഷിത മേഖലകളിലേക്കും മാറണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments