Thursday, July 3, 2025
HomeNewsനിലമ്പൂരിലെ ജനങ്ങൾക്ക് വാഗ്ദാനങ്ങളുടെ പെരുമഴ നൽകി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍

നിലമ്പൂരിലെ ജനങ്ങൾക്ക് വാഗ്ദാനങ്ങളുടെ പെരുമഴ നൽകി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍

നിലമ്പൂര്‍:ഏഴ് മാസം, മൂന്ന് പദ്ധതികൾ. ഇത് നിലമ്പൂരിലെ ജനങ്ങൾക്ക് ബിജെപി  നൽകുന്ന വാക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ .ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ . നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും. . നിലമ്പൂർ ജില്ലാ ആശുപത്രി കാൻസ‍ർ സ്പെഷ്യാലിറ്റി സെൻ്റ‍ർ ആക്കി ഉയർത്തും. കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കും. ഇത് എൽഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല. മറിച്ച് 11 വ‍ർഷത്തെ പ്രവർത്തന മികവിന്‍റെ  രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസ് റീൽ പാർട്ടിയായി മാറി.പൂവും പിടിച്ച് റീൽ ചെയ്യുന്ന യൂത്ത് പാർട്ടി ,പിന്നിൽ ജമാഅത്തുമായി കൂട്ടുകൂടുന്നു .ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാണ് ബിജെപി ആദ്യമേ സ്വീകരിച്ച നിലപാട്.

ഉമ്മൻചാണ്ടിയും അത് മുൻപേ പറഞ്ഞതാണ്.വർഗീയത ഉപേക്ഷിച്ചെന്ന് ജമാഅത്തെ ഇസ്ലാമിയാണ് പറയേണ്ടത് , കോൺഗ്രസല്ല.കോൺഗ്രസ് വഴി മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടക്കാൻ ജമാഅത്ത് ഇസ്ലാമിയുടെ ശ്രമം.അത് അപകടമാണ്.ജനങ്ങളെ വിഢിയാക്കാനാണ് കോൺഗ്രസിന്‍റെ  ശ്രമം.

പ്രീണനരാഷ്ട്രീയമാണ് അവർ ഉയർത്തുന്നത്. ജമ്മുകശ്മീരിൽ ബിജെപിയെ ജമാഅത്തെ ഇസ്ലാമിയെ സഹായിച്ചെന്ന മുഖ്യമന്ത്രി യുടെ ആരോപണം അദ്ദേഹം  തള്ളി .മുഖ്യമന്ത്രിയുടേത് ആരോപണം മാത്രമാണ്.പ്രീണന രാഷ്ട്രീയം നടത്തുന്നത് LDF ഉം UDF ഉം ആണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments