മിനിസോട്ട: അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ ഡെമോക്രാറ്റായ സ്റ്റേറ്റ് സെനറ്ററായ ജോണ്‍ ഹോഫ്മാനും ഭാര്യക്കും ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇരുവരും ശസ്ത്രക്രിയയ്ക്ക് വിധേയരായതായി മിനസോട്ട ഗവര്‍ണര്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായി വേഷംമാറി എത്തിയ തോക്കുധാരിയാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ചൂണ്ടികാട്ടി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് രംഗത്തെത്തി. കൊല്ലപ്പെട്ട മിനസോട്ട ജനപ്രതിനിധി സഭയുടെ മുന്‍ സ്പീക്കറായിരുന്ന മെലിസ ഹോര്‍ട്ട്മാന്‍.