Saturday, July 5, 2025
HomeAmerica”പ്രസിഡന്റ് ട്രംപ് പിന്മാറില്ല”: ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധങ്ങളോട് പ്രതികരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

”പ്രസിഡന്റ് ട്രംപ് പിന്മാറില്ല”: ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധങ്ങളോട് പ്രതികരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ലോസ് ഏഞ്ചല്‍സ്: കഴിഞ്ഞയാഴ്ച കുടിയേറ്റ നിയന്ത്രണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ എരിതീയില്‍ എണ്ണ പകരുന്ന തരത്തില്‍ പ്രതികരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.”പ്രസിഡന്റ് ട്രംപ് പിന്മാറില്ല” എന്ന് വാന്‍സ് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു.

ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സൈനികരെയും 700 മറൈനുകളെയും ലോസ് ഏഞ്ചല്‍സ് നഗരത്തിലേക്ക് വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തെച്ചൊല്ലി പ്രസിഡന്റ് ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് വാന്‍സിന്റെ പരാമര്‍ശങ്ങള്‍.

ഭരണകൂടം അധാര്‍മ്മികതയ്ക്ക് വഴങ്ങില്ലെന്ന് പറഞ്ഞ വാന്‍സ് ഫെഡറല്‍, പ്രാദേശിക നിയമപാലകര്‍ക്കുള്ള പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ”ഈ ഭരണകൂടം നിയമലംഘനത്താല്‍ ഭയപ്പെടില്ല. അക്രമാസക്തരായ കുറ്റവാളികളെ കണ്ടെത്തുന്ന എഫ്ബിഐ ഏജന്റുമാര്‍ക്കും, ഗാര്‍ഡ്സ്മാന്‍മാര്‍ക്കും, ലോക്കല്‍ പൊലീസിനും, മറൈന്‍മാര്‍ക്കും, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും, നമ്മുടെ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഐസിഇ ഏജന്റുമാര്‍ക്കും ഞങ്ങള്‍ ഒപ്പം നില്‍ക്കും. പ്രസിഡന്റ് ട്രംപ് പിന്മാറില്ല.’- എക്സില്‍ വാന്‍സ് കുറിച്ചു.

അതേസമയം, കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുണ്ടായ പരിശോധനയ്ക്ക് പിന്നാലെ ലോസ് ഏഞ്ചല്‍സിലുണ്ടായ കലാപത്തെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം നാഷണല്‍ ഗാര്‍ഡുകളെ വിന്യാസിച്ചത് സാഹചര്യം കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച കാലിഫോര്‍ണിയ ഉദ്യോഗസ്ഥര്‍ കാലിഫോര്‍ണിയയുടെ പരമാധികാരത്തെ ലംഘിക്കുന്നുവെന്ന് വാദിച്ച്, ട്രംപിന്റെ നാഷണല്‍ ഗാര്‍ഡ് വിന്യാസം പിന്‍വലിക്കാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments