Friday, January 23, 2026
HomeEuropeറഷ്യ – യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു: റഷ്യന്‍ വ്യോമതാവളങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്‍

റഷ്യ – യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു: റഷ്യന്‍ വ്യോമതാവളങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്‍

ന്യൂഡല്‍ഹി : റഷ്യ – യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക്. റഷ്യന്‍ വ്യോമതാവളങ്ങളെയും സൈനിക വിമാനങ്ങളെയും ലക്ഷ്യമിട്ട് യുക്രെയ്ന്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. 40-ലധികം റഷ്യന്‍ ബോംബര്‍ വിമാനങ്ങളെയും എഫ്പിവി ഡ്രോണുകള്‍ ഉപയോഗിച്ച് ഒലെന്യ, ബെലായ വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ട്.

യുക്രെയ്നിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എസ്ബിയുവാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്ന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്നിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ബോംബറുകളായ ടിയു -95, ടിയു -22 വിമാനങ്ങള്‍ അടക്കം യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍നെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലുള്ളത്.

യുക്രെയ്‌ന്റെ ഈ ഡ്രോണ്‍ ആക്രമണത്തിന് മുമ്പ്, റഷ്യ ഒറ്റരാത്രികൊണ്ട് യുക്രെയ്‌നിലുടനീളം ഏകദേശം 109 ഡ്രോണുകളും അഞ്ച് മിസൈലുകളും വിക്ഷേപിച്ചതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.ഞായറാഴ്ച രാവിലെ, യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യയുടെ ട്രെയിന്‍ പാളം തെറ്റി ഏഴ് പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോസ്‌കോ റെയില്‍വേയുടെ കണക്കനുസരിച്ച്, പാലം തകര്‍ന്നതാണ് കാരണമെന്നും ഇതിന് ബാഹ്യ ഇടപെടലുകളാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments