Thursday, July 3, 2025
HomeNewsയാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

കൊച്ചി: നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതോടെ ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി.

മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയെന്നും കെ.എം.ആർ.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments