Saturday, June 14, 2025
HomeNewsപോപ്പ് ലിയോ പതിനാലാമന്റെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനും ഭാര്യക്കും സ്വീകരണം നൽകി വൈറ്റ് ഹൗസ്

പോപ്പ് ലിയോ പതിനാലാമന്റെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനും ഭാര്യക്കും സ്വീകരണം നൽകി വൈറ്റ് ഹൗസ്

വാഷിങ്ടൻ ഡിസി : പോപ്പ് ലിയോ പതിനാലാമന്റെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനും ഭാര്യ ഡെബോറയ്ക്കും വൈറ്റ് ഹൗസിൽ ഊഷ്മള സ്വീകരണം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ക്ഷണപ്രകാരമാണ് ഇരുവരും വൈറ്റ് ഹൗസിലെത്തിയത്.

പോപ്പിന്റെ സഹോദരൻ തന്റെ അനുഭാവിയാണെന്ന് അറിഞ്ഞതോടെ നേരിട്ട് കാണാനും ആലിംഗനം ചെയ്യാനും ആഗ്രഹിച്ചതിനെ തുടർന്നാണ് ട്രംപ് ലൂയിസ് പ്രൊവോസ്റ്റിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്. ഓവൽ ഓഫിസിൽ വൈസ് പ്രസിഡന്റ് ജെ.‍ഡി വാൻസുമായും ലൂയിസും ഭാര്യ ഡെബോറയും കൂടിക്കാഴ്ച നടത്തി. അടുത്തിടെ വാൻസ് വത്തിക്കാനിലെത്തി പോപ്പിനെ സന്ദർശിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ട്രംപിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ഫ്ളോറിഡക്കാരനായ ലൂയിസ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്റെ (മാഗ) കനത്ത പിന്തുണ നൽകിയും ഇലോൺ മസ്ക്കിന്റെ പരിഷ്ക്കരണങ്ങളെ പ്രശംസിച്ചും എതിരാളികളെ ശക്തമായി വിമർശിച്ചുമുള്ള ലൂയിസിന്റെ പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments