Wednesday, June 18, 2025
HomeIndiaരാജ്യസേവനത്തിനായി ഏതു നിർദ്ദേശവും സ്വീകരിക്കും: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ

രാജ്യസേവനത്തിനായി ഏതു നിർദ്ദേശവും സ്വീകരിക്കും: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. ഇത് സംബന്ധിച്ച് നടക്കുന്നത് അർത്ഥമില്ലാത്ത ചർച്ചകളാണെന്നാണ് കോൺഗ്രസ് എംപി പ്രതികരിച്ചത്. രാജ്യത്തിനായി എന്തു സേവനത്തിനും തയാറെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൻ ജനാധിപത്യം എന്താകും. രാജ്യത്തിനായി എന്തു സേവനത്തിനും തയാർ. രാജ്യത്തിനായി എന്റെ കഴിവ് സർ‌ക്കാർ ഉപയോഗിക്കുകയാണെങ്കിൽ അംഗീകരിക്കും. രാജ്യസേവനത്തിനായി എന്തു നിർദേശവും സ്വീകരിക്കും. എന്റെ അഭിപ്രായത്തെ രാഷ്ട്രീയമായി കാണരുത്’ – ശശി തരൂർ പറഞ്ഞു.

ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. രാജ്യസ്‌നേഹമാണ് വലുതെന്നും പാർട്ടി സ്‌നേഹം അതുകഴിഞ്ഞാണെന്നും വ്യക്തമാക്കുകയാണ് ഇതിലൂടെ ശശി തരൂർ. സർക്കാർ ഏത് പദവി നൽകിയാലും അംഗീകരിക്കുമെന്ന് കൂടിയാണ് ശശി തരൂർ പറഞ്ഞുവെക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments