ശ്രീഹരിക്കോട്ട : ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം EOS9 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ അറിയിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടത്.
പി എസ് എല്‍ വി ഇ61ല്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പുലര്‍ച്ചെ 5.59നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. അള്‍ട്രാ ഹൈ റെസല്യൂഷന്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച ഉപഗ്രഹം അതിര്‍ത്തി നിരീക്ഷണത്തിനടക്കം സഹായകമാകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. ഐഎസ്ആര്‍ഒയുടെ 101ാമത്തെ വിക്ഷേപണവും. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു.