Wednesday, June 18, 2025
HomeAmericaട്രംപിൻ്റെ ടാക്സ് ബിൽ: യുഎസിനു പുറത്തേക്ക് അയക്കുന്ന പണത്തിനു 5% നികുതി

ട്രംപിൻ്റെ ടാക്സ് ബിൽ: യുഎസിനു പുറത്തേക്ക് അയക്കുന്ന പണത്തിനു 5% നികുതി

ട്രംപിൻ്റെ ടാക്സ് ബിൽ നിലവിൽ വരുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് യുഎസ് പൗരന്മാർ അല്ലാത്തവർ. യുഎസ് പൗരന്മാർ അല്ലാത്തവർ യുഎസിനു പുറത്തേക്ക് അയക്കുന്ന പണത്തിനു 5% നികുതി കൊടുക്കണം എന്നാണ് പുതിയ ബില്ലിലെ നിർദേശം. എത്ര ചെറിയ റെമിറ്റൻസാണെങ്കിലും നികുതി കൊടുത്തേ മതിയാകു.

ഗ്രീൻ കാർഡ് ഉടമകളും കുടിയേറ്റ ഇതര വീസ ഉടമകളും ഉൾപ്പെടെ 40 ദശലക്ഷത്തിലധികം ആളുകളെ ഇതു ബാധിക്കും, ഉദാഹരണത്തിന് H-1B, H-2A, H-2B വിസകളിലുള്ള ആളുകൾ.. പ്രതിവർഷം ബില്യൺ കണക്കിനു ഡോളറുകളാണ് ഇന്ത്യൻ പ്രവാസികൾക്ക് നികുതി ഇനത്തിൽ നൽകേണ്ടി വരിക. ഈ തീരുമാനം പുനപരിശോധിക്കാൻ മെക്സിക്കോ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 13-ന് ഹൗസ് വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിക്ക് അയച്ച കത്തിൽ, യുഎസിലെ മെക്സിക്കൻ അംബാസഡർ എസ്റ്റെബാൻ മോക്റ്റെസുമ ബരാഗൻ, ഈ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ചെയർമാൻ ജേസൺ സ്മിത്തിനോടും റാങ്കിംഗ് അംഗം റിച്ചാർഡ് നീലിനോടും ആവശ്യപ്പെട്ടു. എന്നാൽ മറുപടിയൊന്നും ഇതുവരെ നൽകിയിട്ടില്ല.

ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം പ്രവാസികൾ അയക്കുന്നത് ഇപ്പോൾ യുഎസിൽ നിന്നാണെന്നു പുതിയ കണക്കുകൾ കാണിക്കുന്നു. യുഎസിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ ഉയർന്ന വരുമാനവും ആ സമൂഹത്തിന്റെ വലുപ്പം കൂടിയതുമാണ് കാരണം. ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ കണക്കിൽ ഇപ്പോൾ യുഎസിൽ 4.5 മില്യൺ ഇന്ത്യക്കാരുണ്ട്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ചിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നത്

2023-24 സാമ്പത്തിക വർഷത്തിൽ പ്രവാസികൾ അയച്ച പണം $ 118.7 ബില്യൺ ആണ്. അതിൽ 28% യുഎസിൽ നിന്നായിരുന്നു: $32 ബില്യൺ. രണ്ടാം സ്ഥാനം യു എ ഇക്കാണ്.യുഎസിൽ നിന്ന് $32 ബില്യൺ അയച്ച പ്രവാസികൾ പുതിയ നിയമം വരുമ്പോൾ പണം അയക്കുന്നതിന്റെ പേരിൽ $1.6 ബില്യൺ നികുതി നൽകേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments