ന്യൂയോർക്ക്: അടുത്ത 20 വർഷത്തിനുള്ളിൽ 20,000 കോടി ഡോളർ (17.13 ലക്ഷംകോടി രൂപ) പൊതുജനാരോഗ്യരംഗത്തു ചെലവിടുമെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ വ്യാഴാഴ്ച അറിയിച്ചു.
2045-ൽ ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അറിയിച്ചു. നിർമിതബുദ്ധി (എഐ) മനുഷ്യന്റെ നല്ലജീവിതത്തിനു വെല്ലുവിളിയാകുകയും സർക്കാരുകൾ സഹായധനം നിർത്തലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗേറ്റ്സ് ഫൗണ്ടേഷൻ അതിവേഗം പണം ചെലവാക്കാൻ തീരുമാനിച്ചത്.
25 വർഷംമുൻപ് നിലവിൽവന്ന ഗേറ്റ്സ് ഫൗണ്ടേഷൻ 10,000 കോടി ഡോളറിലേറെ ജീവകാരുണ്യപ്രവർത്തനത്തിനു ചെലവിട്ടുകഴിഞ്ഞു. 2000-ൽ ഗേറ്റ്സും ഭാര്യയായിരുന്ന മിലിൻഡയും ചേർന്നാണ് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ സ്ഥാപിച്ചത്.
ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞതും അതേ വർഷമാണ്. പിന്നീട്, ഗേറ്റ്സും മെലിൻഡയും വിവാഹമോചിതരായി. അതിനു മൂന്നുവർഷം കഴിഞ്ഞ് 2024-ൽ മെലിൻഡ ഫൗണ്ടേഷൻ വിട്ടു.