Wednesday, May 28, 2025
HomeNewsകോൺഗ്രസ്സിൽ യുവാക്കൾ കാണിക്കുന്ന പക്വത മുതിർന്ന നേതാക്കളും കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ്സിൽ യുവാക്കൾ കാണിക്കുന്ന പക്വത മുതിർന്ന നേതാക്കളും കാണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ പറഞ്ഞു.

പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കെ സുധാകരൻ കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്.നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പേ പിടിച്ച പട്ടിയെ പേടിക്കണോ അതോ സർക്കാരിനെ പേടിക്കണോ എന്ന അവസ്ഥയാണുള്ളത്. പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധരപരിപാടികള്‍ നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments