ന്യൂഡല്‍ഹി : പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള ഭീകരര്‍ ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം ശ്രീലങ്കയിലെത്തിയെന്ന് സൂചന. സംശയത്തിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നെത്തിയ വിമാനം കൊളംബോയില്‍ വെച്ച് പരിശോധനയ്ക്ക് വിധേയമായതായി റിപ്പോര്‍ട്ട്.
ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ശനിയാഴ്ച ചെന്നൈയില്‍ നിന്നും കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായപ്പോഴായിരുന്നു പരിശോധന. വിമാനത്താവളത്തില്‍ രാവിലെ 11:59 ന് എത്തിയ വിമാനത്തില്‍ ശ്രീലങ്കന്‍ പൊലീസും ശ്രീലങ്കന്‍ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നായിരുന്നു പരിശോധന.
ആറു ഭീകരര്‍ എത്തിയെന്നാണ് വിവരമെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തുവിടുന്ന വിവരം.