വാഷിങ്ടൻ : മാർപാപ്പയാകാൻ തനിക്കു താൽപര്യമുണ്ടെന്നു തമാശയായി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ‘എനിക്കു പാപ്പയായാൽ കൊള്ളാമെന്നുണ്ട്. എന്റെ ആദ്യതാൽപര്യവും അതാണ്’എന്നു ട്രംപ് പ്രതികരിച്ചത്.
ആരാകുന്നതിലും തനിക്കു വിരോധമില്ലെന്നും ജനപ്രിയനായ ഒരു കർദിനാൾ നമുക്കുണ്ടെന്നും ട്രംപ് തുടർന്നു. ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ, ന്യൂജഴ്സി ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ടോബിൻ എന്നിവർ കോൺക്ലേവ് അംഗങ്ങളാണ്. യുഎസിൽ നിന്ന് ഇതുവരെ മാർപാപ്പമാരില്ല.

